കമൽ ഇനി സിനിമയിൽ ഇല്ല : മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം

0
912

ബോസ്റ്റൺ∙ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചാൽ പിന്നെ സിനിമകളിൽ അഭിനയിക്കില്ലെന്നു പ്രഖ്യാപിച്ചു കമൽ ഹാസൻ. മുഴുവന്‍സമയവും രാഷ്ട്രീയപ്രവര്‍ത്തനത്തിനായി നീക്കിവെക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. രണ്ട് സിനിമകള്‍ റിലീസാവാന്‍ ബാക്കിയുള്ളപ്പോഴാണ് കമല്‍ മറ്റൊരു മേഖലയിലേക്ക് ചേക്കേറുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിൽ തോൽതോൽക്കുമെന്നു താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വളര്‍ന്നു വരുന്ന ഹിന്ദു വര്‍ഗീയത രാജ്യത്തിന് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയരംഗത്ത് വലിയ മേല്‍വിലാസമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പൊതുപ്രവര്‍ത്തന രംഗത്ത് തുടരും. 37 വര്‍ഷമായി സന്നദ്ധപ്രവര്‍ത്തന മേഖലയില്‍ താനുണ്ടായിരുന്നുവെന്നും അതിനിടെ പത്തു ലക്ഷത്തോളം അനുയായികളെ സമ്പാദിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.

LEAVE A REPLY