ബസ് ചാർജ് വർദ്ധന അംഗീകരിക്കാനാകില്ല: 16 മുതല്‍ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍

0
579

കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ച ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാകില്ലെന്ന് സ്വകാര്യബസ് ഉടമകള്‍. ഇപ്പോള്‍ വരുത്തിയിരിക്കുന്ന വര്‍ധനവ് അപര്യാപ്തമാണെന്നും മുന്‍നിശ്ചയിച്ചതുപോലെ ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ അഞ്ച് രൂപയാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതേപടി നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

LEAVE A REPLY