ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറാന ബൈബിള്‍ ജപ്പടി മത്സരവും ടാലെന്റ് നൈറ്റും വര്‍ണ്ണാഭമായി

0
562

 

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഫെബ്രുവരി 10 ന് നടന്ന ഫൊറാന സംയുക്ത ബൈബിള്‍ ജപ്പടി മത്സരവും ടാലെന്റ്‌റ് നൈറ്റും വിജയകരമായി.

ഫൊറാനയിലെ ന്യൂജേഴ്‌സി, കണക്റ്റികട്ട്, ക്യുന്‍സ്, യോങ്കേഴ്‌സ്, റോക്ക് ലാന്‍ഡ്, ഫിലാഡല്‍ഫിയ ഇടവകകളിലെ അംഗങ്ങള്‍ പങ്കെടുത്ത പ്രോഗ്രാമുകള്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. ഫാ. റെനി കട്ടേലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫൊറാന വികാരി ഫാ. ജോസ് തറക്കല്‍, ഫാ. ജോസഫ് ആദോപ്പിള്ളി എന്നിവര്‍ സഹകാര്‍മ്മികരായി .

ഫാ . ജോസ് തറക്കല്‍ ഫൊറാന കൂട്ടായ്മയില്‍ പങ്കെടുത്തവരെ അഭിനന്ദിച്ചു. സജീവമായ ഈ കൂട്ടായ്മയുടെ ആവശ്യകത എന്തെന്നും അദ്ധേഹം വിവരിച്ചു .

റോക്ക് ലാന്‍ഡിലെ ദേവാലയം യാഥാര്‍ഥ്യമാക്കി മാറ്റിയ എല്ലാവരോടുമുള്ള കടപ്പാട് ഫിനാന്‍സ് കമ്മിറ്റിക്ക് വേണ്ടി ലിബിന്‍ പാണപറമ്പില്‍, അലക്‌സ് കിടാരത്തില്‍ , സനു കൊല്ലാറെട്ട് എന്നിവര്‍ അറിയിച്ചു.

തുടര്‍ന്ന് ഹാര്‍വെര്‍‌സ്റ്റോ വില്ലേജ് മേയര്‍ കോഹാട് റാഫിള്‍ ടിക്കറ്റ് നറുക്ക് എടുപ്പ് നടത്തി. ഒന്നാം സമ്മാനമായ കാര്‍ ബാബു ഫിലിപ്പ് മഠത്തിലേട്ട് നേടി. റാഫിളിലൂടെ നാലര ലക്ഷം ഡോളര്‍ സമാഹരിക്കുകയുണ്ടായി. റോക്ക് ലാന്‍ഡ് സെന്റ്മേരീസ് ഇടവകയില്‍ വിശ്വാസം അര്‍പ്പിച്ചു റാഫിളില്‍ സഹകരിച്ച എല്ലാവരെയും മേയര്‍ അഭിനന്ദിച്ചു .

ഫൊറാന ബൈബിള്‍ ജപ്പടി മത്സരം പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തി. ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, ക്യുന്‍സ്, റോക്ക് ലാന്‍ഡ്, വെസ്റ്റ്‌ചെസ്റ്റര്‍ എന്നിവടങ്ങളില്‍ നിന്നായി 5 ടീമുകള്‍ മത്സരിച്ചതില്‍ ന്യൂജേഴ്‌സി ടീം ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനം ഫിലാഡല്‍ഫിയക്ക് ലഭിച്ചു. എബി തേര്‍വാലക്കട്ടേല്‍, ഡോ. ബെറ്റ്‌സി തേര്‍വാലക്കട്ടേല്‍ എന്നിവരായിരിരുന്നു ക്വിസ് മാസ്റ്റര്‍മാര്‍.

തുടര്‍ന്ന് നടന്നു ടാലെന്റ്‌റ് ഷോ വിവിധ കലാപരിപാടികള്‍ കൊണ്ട് വര്‍ണ്ണാഭമായി. ക്യുന്‍സ് ഇടവകയുടെ കോമഡി സ്‌കിറ്റ്, വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂജേഴ്‌സി, റോക്ക് ലാന്‍ഡ് ഇടവകകളുടെ സംഗീത നൃത്ത പരിപാടികള്‍ എന്നിവ ഉന്നത നിലവാരം പുലര്‍ത്തി പ്രേക്ഷക മനം കവര്‍ന്നു

റോക്ക് ലാന്‍ഡ് ഇടവകയുടെ കൂട്ടായ സഹകരണത്തില്‍ ഫാ. ജോസഫ് ആദോപ്പിള്ളി, ഫാ. റെനി കട്ടേല്‍, ഫാ. ജോസ് തറക്കല്‍, പ്രോഗ്രാം കണ്‍വിനര്‍ ഫൊറാന സെക്രട്ടറി തോമസ് പാലിച്ചേരി, ട്രസ്ടിമാര്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പരിപാടികള്‍ സ്‌നേഹ വിരുന്നോടെ സമാപിച്ചു.

ലൂക്കോസ് ചാമക്കാല

LEAVE A REPLY