അമേരിക്കയുടെ വിരട്ടൽ ഫലിച്ചു : ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ ഭീകരവാദിയായി പ്രഖ്യാപിച്ചു

0
512

ഇസ്ലാമാബാദ്: ഭീകരവാദത്തിനെതിരായ അമേരിക്കയുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ പാകിസ്താന്‍ വഴങ്ങി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാ അത്തുദ്ദഅവ (ജെയുഡി) മേധാവിയുമായ ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ ഭീകരവാദിയായി പ്രഖ്യാപിച്ചു. ആഗോള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്താന്റെ നടപടി. ഫലഹ്- ഇന്‍സാനിയത് ഫൗണ്ടേഷന്‍, ലഷ്‌കറെ തോയിബ, ഹര്‍കത്തുള്‍ മുജാഹിദ്ദീന്‍ തുടങ്ങി 27 സംഘടനകളെയാണ് യു.എന്‍ സരക്ഷാസമിതിയുടെ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ എല്ലാം പാകിസ്താനും നിരോധിച്ചിട്ടുണ്ട്. ഇതോടെ ഈ സംഘടനകളുടെ പ്രവര്‍ത്തനം മരവിപ്പിക്കപ്പെടും. സയീദിനെ 2008 മേയിൽ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചതാണ്.

ഭീകരർക്കു നൽകിവരുന്ന സഹായങ്ങൾ നിർത്തലാക്കണമെന്ന് യുഎസും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പലതവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാക്കിസ്ഥാൻ ഇത് കേൾക്കാത്ത് മട്ട് നടിക്കുകയായിരുന്നു. സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കിയതുൾപ്പെടെയുള്ളനടപടികളിലേക്ക് യുഎസ് അടുത്തിടെ കടന്നതോടെയാണ് പാക്കിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ കർശനമാക്കിത്തുടങ്ങിയത്.

LEAVE A REPLY