യൂത്ത്​കോൺഗ്രസ്​ പ്രവർത്തകനെ വെട്ടിക്കൊന്നു: കണ്ണൂർ ജില്ലയിൽ ഹർത്താൽ

0
497

മട്ടന്നൂർ: കണ്ണൂർ തെരൂർ പാലയോടിൽ ബോംബെറിഞ്ഞശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊന്നു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് എടയന്നൂരാണ്​ (30) മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ (29) സാരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്​ച രാത്രി 10.45ഓടെയായിരുന്നു സംഭവം. തെരൂരിലെ കടക്ക്​ സമീപത്തുണ്ടായിരുന്ന ഷുഹൈബിനുനേരെ ബോം​െബറിയുകയും പിന്നീട് വെട്ടി പരിക്കേൽപിക്കുകയുമായിരുന്നു. തടയുന്നതിനിടെയാണ് നൗഷാദിന് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോ​െട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഷുഹൈബിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കണ്ണൂരിലും തളിപ്പറമ്പിലും പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്കുശേഷം എടയന്നൂരിലാണ് കബറടക്കം. അതേസമയം, അക്രമത്തിനുപിന്നില്‍ സിപിഎം ആണെന്നാരോപിച്ച് കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്.

സിഐടിയു പ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങിയെന്ന തരത്തില്‍ ഭീഷണി മുഴക്കിയിരിക്കുന്ന സിപിഎം പ്രവർത്തകരുടെ വീഡിയോ പുറത്തിറങ്ങി. മട്ടന്നൂര്‍ ഏരിയയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിലാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.

LEAVE A REPLY