‘മണികർണിക’ സിനിമയിൽ വിവാദ പ്രണയരംഗങ്ങളില്ല: നിർമാതാവ്

0
30

ജയ്പൂര്‍: കങ്കണ റണാവത്ത് റാണി ലക്ഷ്മിഭായിയായി എത്തുന്ന മണികര്‍ണ്ണികയ്ക്കു നേരെ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. സിനിമയിൽ ബ്രിട്ടീഷുകാരുമായി പ്രണയ രംഗങ്ങളോ, പാട്ടുകളോ ഒന്നും തന്നെയില്ല. ചരിത്ര വസ്തുതകൾ വളച്ചൊടിച്ചിട്ടും ഇല്ല. റാണി ലക്ഷ്മി ഭായിയെക്കുറിച്ചു ജയ്ശ്രീ മിശ്ര പോലുള്ള എഴുത്തുകാരുടെ വിവാദപരാമർശങ്ങളൊന്നും സിനിമയിൽ എവിടെയും ഉൾക്കൊള്ളിച്ചിട്ടില്ല– നിർമാതാവ് കമൽ ജെയ്ൻ പറഞ്ഞു. റാണി ലക്ഷ്മിഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് രാജസ്ഥാനില്‍ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയിരുന്നു. കൂടാതെ മണികര്‍ണ്ണികയുടെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സര്‍വ്വ ബ്രാഹ്മിണ്‍ സഭ അധ്യക്ഷന്‍ സുരേഷ് മിശ്ര രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 1857 ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും റാണി ലക്ഷ്മിഭായിയും തമ്മിലുള്ള യുദ്ധവും മറ്റ് സംഭവങ്ങളും അടിസ്ഥാനമാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മണികര്‍ണ്ണിക. ബാഹുബലിയുടെ തിരക്കഥാകൃത്ത് കെവി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.

LEAVE A REPLY