മോദി പാലസ്തീനിൽ

0
337

ന്യൂഡൽഹി: ത്രിരാഷ്​ട്ര സന്ദർശനത്തി​​​​ന്റെ ആദ്യപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലസ്​തീനിലെത്തി. ഇസ്രയേൽ ഹെലിക്കോപ്റ്ററുകളുടെ അകമ്പടിയോടെ, ജോർദാൻ രാജാവിന്റെ ഹെലികോപ്റ്ററിലാണു മോദി റാമല്ലയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും പാലസ്തീന്‍ നേതാവും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായിരുന്ന യാസര്‍ അറാഫത്തിന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പ ചക്രം അർപ്പിച്ചു. പ്രസിഡൻറ് ​മഹമൂദ് അബ്ബാസുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ പാലസ്​തീൻ ജനതക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള ഇന്ത്യയു​െട പിന്തുണ അറിയിക്കും. വൈകിട്ട് ആറരയ്ക്ക് യുഎഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടാവകാശി വിമാനത്താവളത്തില്‍ സ്വീകരിക്കും. റാമല്ലയിലെത്തിയ മോദി മൂന്ന് മണിക്കൂറാണ് അവിടെ തങ്ങുക. 45 മിനിറ്റ് നീളുന്നതാണ് മഹമ്മൂദ് അബ്ബാസുമായുള്ള മോദിയുടെ കൂടിക്കാഴ്ച.

LEAVE A REPLY