കശ്മീരിൽ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം: രണ്ടു മരണം

0
265

ശ്രീനഗർ∙ ജമ്മു കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക ക്യാംപിൽ പുലർച്ചെ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികർകക്കു വീരമൃത്യു. ഇന്ന് പുലര്‍ച്ചെ 4.55നാണ് ആക്രമണമുണ്ടായത്. സൈനിക ക്യാമ്പിലെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴിന് നേരെ ഭീകരവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിൽ ഹവൽദാറി​​​െൻറ മകൾ ഉൾപ്പെടെ നാലുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ചാവേറാക്രമണമാണെന്ന് സംശയിക്കുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധി സ്‌കൂളുകളും ക്വാര്‍ട്ടേഴ്‌സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാമ്പ് ഏക്കറുകണക്കിന് സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നതാണ്. മൂന്നോ നാലോ ഭീകരൻ കാമ്പിലേക്ക്​ അതിക്രമിച്ചു കയറിയിട്ടു​െണ്ടന്നാണ്​ കരുതുന്നത്​.

LEAVE A REPLY