വാഹനാപകടം: നവവരൻ അടക്കം രണ്ടുപേർ മരിച്ചു

0
301

തിരുവനന്തപുരം: കിളിമാനൂരിൽ ബൈക്കും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു. വാമനപുരം ആനകുടി സ്വദേശികളായ വിഷ്ണുരാജ്(26), ശ്യാം(25) എന്നിവരാണ് മരിച്ചത്. വിഷ്ണു രാജിന്റെ വിവാഹം നാളെ നടക്കാനിരിക്കുകയായിരുന്നു. ദേശീയപാതയില്‍ പൊരുന്തമണ്‍ ജംക്‌ഷനില്‍ പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

LEAVE A REPLY