ഇസ്രായേൽ പലസ്തീൻ പ്രശ്‍നം പരിഹരിക്കാൻ മോദിക്ക് കഴിയും : മഹമൂദ്​ അബ്ബാസ്

0
276

റാമല്ല : ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മോഡിക്ക് കഴിയുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച പലസ്തീനില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പലസ്തീന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. മധ്യപൂർവ ദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനും ഇസ്രയേലുമായുള്ള തർക്കങ്ങളുടെ പരിഹാരത്തിനും ഇന്ത്യയ്ക്കു വഹിക്കാവുന്ന പങ്കിനെപ്പറ്റിയും മോദിയുമായി ചർച്ച നടത്തും. ഇന്ത്യയുമായി സാമ്പത്തിക മേഖലയിലെ സഹകരണം ശക്​തമാക്കുന്നതിനെ സംബന്ധിച്ച്​ ചർച്ചയുണ്ടാകും. മേഖലയിലെ സമാധാനത്തിന്​ ഇന്ത്യ നൽകുന്ന പിന്തുണ വ്യക്​തമാക്കുന്നതാണ്​ മോദിയുടെ സന്ദർശനം. പലസ്തീന്‍ ജനതയും ഇന്ത്യക്കാരും തമ്മിലുള്ള ശക്തമായ ബന്ധം വെളിവാക്കുന്ന സ്വീകരണമായിരിക്കും മോഡിക്ക് നല്‍കുകയെന്നും പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞു. ശനിയാഴ്ചയാണ് പ്രധാനമന്ത്രി മോഡി പലസ്തീനിലെത്തുന്നത്. ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീനിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോഡി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു.

LEAVE A REPLY