ജാഡയില്ലാത്ത  ആദി

0
748

മോഹൻലാൽ എന്ന നടനോടുള്ള മലയാളികളുടെ ആരാധന എത്രമാത്രമാണെന്നത് വിവരിക്കാൻ പോലുമാവില്ല. താനും ഇതേ പാതയിലാണെന്നാണ് പ്രണവ് മോഹൻലാലും ഇപ്പോൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ആദി എന്ന ഒറ്റചിത്രത്തിലൂടെ താരമായി മാറിയ പ്രണവിനെക്കുറിച്ചുള്ള ഓരോ വാർത്തകളും ആഘോഷമാകുകയാണ് അച്ഛന്‍റെയും മകന്‍റെയും ആരാധകർ. ആദിയുടെ റിലീസ് ദിവസം ഹിമാലയത്തിലൂടെ സഞ്ചരിക്കുന്ന പ്രണവിന്‍റെ ചിത്രവും ഏറെ വാർത്താ പ്രാധ്യാനം നേടിയിരുന്നു. ഇപ്പോഴിതാ പ്രണവിനെ ഒരു ’ജിന്നായി’ വിശേഷിപ്പിച്ചുകൊണ്ടുള്ള ഒരു ആരാധകന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഋഷികേശിൽ വെച്ച് പ്രണവിനെ കാണാനിടയായ സംഭവമാണ് ജിബിൻ ജോസഫ് എന്ന യുവാവ് പറയുന്നത്. പ്രണവിനോടൊപ്പമുളള ഫോട്ടോയും ജിബിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജിബിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം ഇങ്ങനെ…

മക്കളെ ഒരു ജിന്നിനെ ഋഷികേശിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹൻലാലിനെ. ആദി റിലീസിന്‍റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോൾ അന്ന് ആ വീഡിയോയുടെ താഴെ കമന്‍റ് ആയി പറഞ്ഞിരുന്നു, എന്നെങ്കിലും ഇതു പോലെ ഒരു യാത്രയിൽ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതു പോലെ തന്നെ സംഭവിച്ചു. ദൈവത്തിന് നന്ദി. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്..

LEAVE A REPLY