ഹ്യൂം  ഇല്ല, കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി

0
220

ഐ.എസ്.എല്ലിൽ നിർണായക മത്സരത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. സൂപ്പർ താരം ഇയാൻ ഹ്യൂം പരിക്ക് കാരണം ഇനിയുള്ള മത്സരങ്ങളിൽ കളിക്കില്ല. ഗോവക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ആരാധകരുടെ ഹ്യൂമേട്ടന് ഇനിയുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിച്ചേക്കില്ലെന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു.14 മത്സരങ്ങളിൽ നിന്ന് 20 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ ആറാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ 17 പോയിന്‍റുള്ള കൊൽക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നത്തെ എതിരാളികൾ.ഇന്ന് ജയിക്കാനായാൽ എഫ്.സി ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്താം. അതേസമയം, പ്ലേ ഓഫ് സാദ്ധ്യതകൾ നിലനിർത്താൻ അവശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനെ ജയിച്ചേ മതിയാകൂ.കേരളത്തിനായി കൂടുതൽ ഗോളുകൾ നേടിയ ഹ്യൂമിന്‍റെ പുറത്താകൽ കേരളത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

LEAVE A REPLY