സല്‍മാന്‍ രാജാവുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി

0
319

റിയാദ്: സൗദിയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ജനാദിരിയ സാംസ്കാരിക ആഘോഷത്തി​​െൻറ ഭാഗമായി നടന്ന കൂടിക്കാഴ്​ചയില്‍ സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജവേദ്, ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സുഊദ് ബിന്‍ മുഹമ്മദ് അസ്സാതി, സല്‍മാന്‍ രാജാവി​​െൻറ സെക്രട്ടറി തമീം ബിന്‍ അബ്​ദുല്‍ അസീസ് അസ്സാലിം എന്നിവര്‍ പങ്കെടുത്തു.സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈറുമായും സുഷമസ്വ​രാജ്​ കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രാലയത്തിലെ ആദില്‍ അല്‍ജുബൈറി​​െൻറ ഓഫീസില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി താല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

LEAVE A REPLY