കോൺഗ്രസ് രാജ്യത്തെ വിഭജിച്ച് കുടുംബത്തെ സേവിച്ചു : പ്രധാനമന്ത്രി

0
313

ദില്ലി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിഭജിക്കുന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ പാപത്തിന്റെ വില രാജ്യം നല്‍കുന്നുവെന്നും മോഡി പറഞ്ഞു. രാജ്യത്തെ വിഭജിക്കുന്നതിനു കൂട്ടുനിന്നവരാണു കോൺഗ്രസ്. ആന്ധ്രാപ്രദേശിനെ വിഭജിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ കാലത്തു മൂന്നു സംസ്ഥാനങ്ങൾ വിഭജിച്ചപ്പോൾ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. പതിറ്റാണ്ടുകളായി ഒരു പാര്‍ട്ടിയുടെ ഊര്‍ജം മുഴുവന്‍ ചെലവാക്കുന്നത് ഒരു കുടുംബത്തെ സേവിക്കാനാണ്. രാജ്യത്തിന്റെ താല്‍പര്യം മുഴുവന്‍ ഈ കുടുംബത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും മോഡി വിമര്‍ശിച്ചു. ജനാധിപത്യത്തെ കുറിച്ച് കോണ്‍ഗ്രസ് ബിജെപിയെ പഠിപ്പിക്കേണ്ടെന്നും മോദി പറഞ്ഞു.

LEAVE A REPLY