പൂമരം വരുന്നു, തിയതി പ്രഖ്യാപിച്ചു

0
188

ഒടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരത്തിന്‍റെ റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രത്തിലെ നായകനായ കാളിദാസ് ജയറാം തന്നെയാണ് റിലീസിംഗ് തിയ്യതി പുറത്ത് വിട്ടത്. മാർച്ച് ആദ്യ വാരം ചിത്രം തിയേറ്ററുകളിൽ എത്തും. മഞ്ചേരി എൻ.എസ്.എസ് കോളെജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോണ്‍ കലോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിലാണ് പൂമരത്തിന്‍റെ റിലീസിംഗിനെ കുറിച്ച് കാളിദാസ് മനസ് തുറന്നത്.

നേരത്തെ പുമരത്തിലെ രണ്ട് പാട്ടുകൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഞാനും ഞാനുമെന്‍റാളും എന്ന പാട്ട് വൻ ഹിറ്റായിരുന്നു. നവാഗതനായ ഫൈസൽ റാസിയായിരുന്നു ഗാനങ്ങൾ ചിട്ട പെടുത്തിയത്.

ചിത്രത്തിന്‍റെ റിലീസ് വൈകിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ വന്നിരുന്നു. ട്രോളുകൾ കാളിദാസ് തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

മുന്പ് നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിട്ടും റിലീസ് ചെയ്യാതിരുന്നതിനാൽ പുതിയ തിയ്യതി പുറത്ത് വന്നപ്പോഴും ട്രോളൻമാർ ട്രോളുമായി ഇറങ്ങിയിട്ടുണ്ട്.

LEAVE A REPLY