മമ്മൂട്ടിയെ പ്രശംസിച്ച് ബോളിവുഡ് താരം ആമിർ ഖാൻ

0
157


മെഗാസ്റ്റാർ മമ്മൂട്ടിയെ പ്രശംസിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. മമ്മൂട്ടി തനിക്ക് ആരാധനാപാത്രമാണെന്നും കഥാപാത്രങ്ങൾ വികസിപ്പിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന ത·യത്വം അവിശ്വസനീയമാണെന്നും ആമിർ ഖാൻ പറഞ്ഞു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമായ പേരൻപിന്‍റെ ഫെയ്സ്ബുക്ക് പേജിലാണ് ആമിർ ഖാൻ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതായുള്ള പ്രസ്താവന ഷെയർ ചെയ്തിരിക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് പേരൻപ്. മമ്മൂട്ടിയുടെ ഈ സിനിമയിലെ അഭിനയത്തെ തേടിയും നിരവധി പ്രശംസകൾ എത്തിയിരുന്നു. ആമിർ ഖാൻ പേരൻപ് കണ്ടിട്ടാണോ ഇങ്ങനെയൊരു അഭിപ്രായം പങ്കുവെച്ചതെന്ന് വ്യക്തമല്ല. ഏതായാലും ആമിർ ഖാന്‍റെ വാക്കുകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ ഓഡിയൻസ് അവാർഡ് ലിസ്റ്റിൽ ഉൾപ്പെട്ടതിനു പിന്നാലെ നെറ്റ്വർക്ക് ഫോർ ദ പ്രമോഷൻ ഓഫ് ഏഷ്യൻ സിനിമ അവാർഡ് നോമിനേഷനും ചിത്രത്തെ തേടി എത്തിയിരുന്നു. ദേശീയ അവാർഡ് ജേതാവായ റാം ആണ് പേരൻപിന്‍റെ സംവിധായകൻ.

LEAVE A REPLY