ആദി തംരഗത്തിൽ , ഒരാഴ്ച 13.5 കോടി. ഏഷ്യാനെറ്റും  അമൃതയും സാറ്റ്ലെറ്റ് സ്വന്തമാക്കി

0
633

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായി അരങ്ങേറിയപ്പോൾ ശരിക്കും അത്ഭുതപ്പെടുത്തി ആദി  തരംഗമായി മാറുകയാണ്.  ഹോളിവുഡ് സിനിമയെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ തന്നെയായിരുന്നു ചിത്രത്തിന്‍റെ മുഖമുദ്ര. അഭിനയത്തിൽ അസാമാന്യ പ്രകടനമൊന്നും പുറത്തെടുത്തില്ലെങ്കിലും ആക്ഷൻ രംഗങ്ങളിലെ അപ്പുവിന്‍റെ മികവിനെക്കുറിച്ച് പറയുന്പോൾ എല്ലാവർക്കും നൂറുനാവാണ്. ജനുവരി 26 ന് തിയേറ്ററുകളിലേക്കെത്തിയ ആദിയുടെ ആദ്യ വാരത്തിലെ കലക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേരളത്തിൽ നിന്നും 13.22 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.

മോഹൻലാലിന് മാത്രമല്ല പ്രണവിനും മൾട്ടിപ്ലക്സിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. കൊച്ചി മൾട്ടിപ്ലക്സിൽ നിന്ന് മാത്രമായി ചിത്രം 50 ലക്ഷത്തിൽ കൂടുതൽ നേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. അഭിനയത്തിന്‍റെ കാര്യത്തിൽ ഏതൊരു തുടക്കക്കാരനെപ്പോലെ പ്രണവും കുറച്ച് പിന്നിലാണ്. അസാമാന്യ മികവെന്നൊന്നും വിശേഷിപ്പിക്കാനാവില്ല. പക്ഷേ ആക്ഷൻ രംഗങ്ങളിൽ ഈ താരപുത്രനെ മുട്ടണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

പ്രണവിന്‍റെ ആദിയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കനായി ശക്തമായ പോരാട്ടമാണ് നടന്നത്. സിനിമ ഇറങ്ങുന്നതിന് മുൻപേ തന്നെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോകുന്ന ഇന്നത്തെക്കാലത്ത് ആദിയെ സ്വന്തമാക്കാനായി രണ്ട് ചാനലുകളാണ് മത്സരിച്ചത്.  ബോക്സോഫീസിൽ സൂപ്പർ ഹിറ്റായി മാറിയ ആദിയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കാനായി ഏഷ്യാനെറ്റും അമൃത ടിവിയുമാണ് മത്സരിച്ചത്. ജനുവരി 26 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. റെക്കോർഡ് തുക നൽകി സംയുക്തമായാണ് ഇരു ചാനലുകളും ഈ സിനിമയെ സ്വന്തമാക്കിയത്. ആദിയെ സ്വന്തമാക്കുന്നതിനായി ഏഷ്യാനെറ്റും അമൃതയുമാണ് രംഗത്തെത്തിയത്. സംയുക്തമായി ഇരുചാനലുകളും ആദിയെ സ്വന്തമാക്കുകയായിരുന്നു.

LEAVE A REPLY