ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐക്ക് സുപ്രിം കോടതി നോട്ടീസ്

0
701

ദില്ലി: ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി ബിസിസിഐക്കും ബിസിസിഐ താത്കാലിക ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ് അയച്ചു. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാനും സുപ്രീംകോടതി നിർദ്ദേശിച്ചു . ഇന്ത്യൻ ജുഡിഷ്യറിയിൽ താൻ വളരെ അധികം വിശ്വസിക്കുന്നുണ്ടെന്നും തനിക്ക്​ അനുകൂലമായ വിധിക്കായി ക്ഷമയോടെ കാത്തിരിക്കുകയാണെന്നും ശ്രീശാന്ത്​ മാധ്യമങ്ങളോട്​ പറഞ്ഞു. എന്നാല്‍, ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെതിരെ തെളിവായി ഫോണ്‍ സംഭാഷണമുണ്ടെന്ന് ബി.സി.സി.ഐ സുപ്രീം കോടതിയെ അറിയിച്ചു. ശ്രീശാന്തിന് ഏഴു ലക്ഷവും ജിജു ജനാര്‍ദ്ദന് നാലു ലക്ഷവുമായിരുന്നു വാഗ്ദാനം.

LEAVE A REPLY