ആസ്ത്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ പുലികുട്ടികള്‍ അണ്ടര്‍ 19 ലോക കിരീടം ചൂടി

0
680

ന്യൂസിലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ കൗമാരപ്പട കരുത്തരായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ലോകകിരീടം സ്വന്തമാക്കി. മന്‍ജോത് കല്‍റയുടെ സെഞ്ചുറിയുടെ തേരിലേറിയാണ് ഇന്ത്യ എട്ടു വിക്കറ്റിന് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ആസ്ട്രേലിയ ഉയർത്തിയ 217 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 38.5 ഒാവറിൽ ലക്ഷ്യം പൂർത്തിയാക്കി. പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ ‘സൈലന്‍സ് ബാറ്റിങ്’കളിക്കളത്തില്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം 67 പന്ത് ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനാണ് കിരീടം നേടിയത്.

തകർപ്പൻ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണർ മൻജോത് കൽറയാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. 102 പന്തിൽ എട്ടു ബൗണ്ടറിയും മൂന്നു സിക്സും നേടിയ കൽറ 101 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറില്‍ 216 റണ്‍സിന് പുറത്താവുകയായിരുന്നു. 40 ഓവറില്‍ നാല് വിക്കറ്റിന് 183 എന്ന ശക്തമായ നിലയില്‍ നിന്നാണ് മഞ്ഞപ്പട 216 റണ്‍സിന് പുറത്തായത്.

LEAVE A REPLY