പദ്മാവതിയെ തെറ്റിദ്ധരിച്ചു: കർണിസേന സമരത്തിൽ നിന്ന് പിന്മാറുന്നു

0
390

മുംബൈ: സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പദ്മാവതിനെതിരായ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് രജ്പുത്ര കര്‍ണി സേന. ചിത്രം രാജ്പുത്രരെ മോശമാക്കി ചിത്രീകരിക്കുന്നില്ലെന്ന് അറിഞ്ഞതോടെയാണ് സമരത്തിൽ നിന്ന് പിൻമാറാൻ കർണി സേന തയാറായത്. രജ്പുത്ര സംസ്‌കാരത്തെ ഉയര്‍ത്തിക്കാണിക്കുന്ന ചിത്രമാണ് പദ്മാവത് എന്നും കർണിസേന വ്യക്തമാക്കി.

രജ്പുത് കർണിസേനയുടെ നേതാക്കൾ മുംബൈയിലെ തിയേറ്ററിൽ നിന്ന് ചിത്രം കണ്ടതോടെയാണ് ചിത്രത്തിന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകിയത്. ചിത്രത്തിൽ രജ്പുത്രരെ മഹത്തായ രീതിയിലാണ് ചിത്രീകരിച്ചത്. എല്ലാ രജ്പുത്രരും ഈ ചിത്രം കണ്ട് കഴിഞ്ഞാൽ അഭിമാനിക്കുമെന്നും ചിത്രം കണ്ട സേന നേതാക്കൾ പ്രതികരിച്ചു. ചിത്തോറിലെ രജപുത്ര ഭരണാധികാരി റാണാ രത്തന്‍സിങ്ങിന്റെ ഭാര്യയായിരുന്ന റാണി പദ്മാവതിയും അലാദ്ദിന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്നായിരുന്നു കര്‍ണിസേനയുടെ പ്രധാന ആരോപണം. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചിട്ടും പ്രതിഷേധം തുടരുകയായിരുന്നു.

LEAVE A REPLY