ട്രെയിന്‍ യാത്രയ്ക്കിടെ യുവനടിക്ക് ആക്രമണം: യുവാവ് അറസ്റ്റിൽ

0
634

കൊച്ചി: ട്രെയിനില്‍ യാത്ര ചെയ്യവേ മലയാളത്തിലെ പ്രശസ്തയായ യുവനടിയ്ക്ക് നേരെ അതിക്രമത്തിന് ശ്രമം. ബുധനാഴ്ച രാത്രിയാണ് സംഭവം. മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്. മംഗലാപുരം – തിരുവനന്തപുരം ട്രെയിനിൽ എവൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു നടി. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് നടി പറഞ്ഞു. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY