ജോസഫ് സി. മാത്യു (മണി-70), ന്യൂയോർക്കിൽ നിര്യാതനായി

0
748

ന്യു യോര്‍ക്ക്: കോറ്റമ്പള്ളിപാലപ്പള്ളില്‍ ചൂലൂര്‍ പരേതനായ സി.എം. ജോസഫിന്റെയും ശോശാമ്മയുടെയും പുത്രന്‍ ജോസഫ് സി. മാത്യു (മണി-70) ക്വീന്‍സ് വില്ലേജില്‍ ജനുവരി 28-നു നിര്യാതനായി. ക്വീന്‍സ് വില്ലേജിലെ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമാണ്.
മദ്രാസിലെ അംബത്തുരില്‍ സ്റ്റീല്‍ മാനുഫാക്ചറിംഗ് കമ്പനി റോസല്‍ ഇന്‍ഡസ്ട്രീസ് സ്ഥാപകനാണ്. 1988-ല്‍ അമേരിക്കയിലെത്തി. ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ കാഷ്യറായി ജോലി ചെയ്തു.

മാവേലിക്കര പൊന്നശേരില്‍ വിളയില്‍ മിറിയം മാത്യു ആണ് ഭാര്യ.
മക്കള്‍: ജോസഫ്, ഫിലിപ്പ്.
മരുമക്കള്‍: എറിക്ക, അനിറ്റ.
കൊച്ചുമക്കള്‍: എവന്‍, നോഹ്, ജോസിയ, ആരന്‍.

സഹോദരന്‍: സി.ജെ. തോമസ്

സംസ്‌കാര ശൂശ്രുഷ:
ഫെബ്രുവരി 1 വ്യാഴം രാവിലെ 8:30: സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്, 90-37 213 സ്റ്റ്രീറ്റ്, ക്വീന്‍സ് വില്ലേജ്, ന്യു യോര്‍ക്-11427
തുടര്‍ന്ന് സംസ്‌കാരം പൈന്‍ലോണ്‍ സെമിത്തേരി, 2030 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡെല്‍, ന്യു യോര്‍ക്ക്-11735

വിവരങ്ങള്‍ക്ക്: 718-938-3000

LEAVE A REPLY