പത്മാവത് കേരളത്തിലും വേണ്ട: കർണിസേന മുഖ്യമന്ത്രിയെ കാണും

0
490

പദ്മാവത് സിനിമയ്‌ക്കെതിരായ പ്രതിഷേധം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ കര്‍ണി സേനയുടെ നീക്കം. സിനിമക്കെതിരെ കേരളത്തിലും ഉടൻ പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് ദിവസത്തിനകം കത്ത് നല്‍കുമെന്ന് കര്‍ണിസേനയുടെ കേരള വിഭാഗം പ്രസിഡന്റ് ജഗദീഷ് പാല്‍സിംഗ് റണാവത് പറഞ്ഞു.പത്മാവത് സിനിമയ്‌ക്കെതിരെ രജപുത് കര്‍ണിസേന നടത്തിയ പ്രതിഷേധങ്ങള്‍ ഹരിയാനയിലും ഉത്തര്‍പ്രദേശിലും അക്രമാസക്തമായിരുന്നു. കർണാടകയിൽ ചിത്രം പ്രദർശിപ്പിച്ച തിയറ്ററിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. വ്യാഴാഴ്ച സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ തീയറ്ററില്‍ നിന്നിറങ്ങുമ്പോഴായിരുന്നു സംഭവം. പരിഭ്രാന്തരായി ഓടിയ നിരവധി പേര്‍ക്ക് പരുക്കേറ്റു.

LEAVE A REPLY