പത്മാവതിന് രജ് പുത് കർണിസേനയുടെ ഭീഷണി : റിലീസ് ദിവസം ഭാരതബന്ദ്

0
550

‘പത്മാവത്’ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്താനാകില്ലെന്ന സുപ്രിംകോടതി വിധി വന്നിട്ടും ഭീഷണിയുമായി രജ് പുത് കർണിസേന. സഞ്ജയ് ലീല ബൻസാലിയുടെ വിവാദചിത്രം ‘പത്മാവത്’ റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദ് നടത്തുമെന്നാണ് ഭീഷണി. ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന തീ​യ​റ്റ​റു​ക​ള്‍ ക​ത്തി​ക്കു​മെ​ന്നും ക​ര്‍​ണി സേ​ന ഭീ​ഷ​ണി​പ്പെ​ടു​ത്തി. സിനിമ രജപുത്ര പൈതൃകത്തെ കളങ്കപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണു പ്രതിഷേധം. ബ​ന്ദ് ശ​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ന്‍ മുംബൈയില്‍ ത​ന്നെ​യു​ണ്ടാ​വു​മെ​ന്ന് ര​ജ്പു​ത് ക​ര്‍​ണി സേ​ന​യു​ടെ നേ​താ​വ് ലോ​കേ​ന്ദ്ര സിം​ഗ് ക​ല്‍​വി പ​റ​ഞ്ഞു. നേരത്തെ, ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നായിക ദീപിക പദുകോൺ എന്നിവർക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചതും ലോകേന്ദ്രയാണ്.

ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ച്ചാ​ല്‍ ‘ജൗ​ഹ​ര്‍’ അ​നു​ഷ്ഠി​ച്ച് ജീവന്‍ വെടിയുമെന്നും ക​ര്‍​ണി സേ​ന ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. മ​ധ്യ​കാ​ല ഇ​ന്ത്യ​യി​ലെ ര​ജ​പു​ത്ര സ്ത്രീ​ക​ള്‍ അ​നു​ഷ്ഠി​ച്ചു​വ​ന്ന കൂ​ട്ട ആ​ത്മ​ഹ​ത്യ​യാ​ണ് ജൗ​ഹ​ര്‍. യു​ദ്ധ​ത്തി​ല്‍ തോ​ല്‍​വി ഉ​റ​പ്പാ​വു​ന്ന ഘ​ട്ട​ത്തി​ല്‍ സ്ത്രീ​ക​ള്‍ വ​ലി​യ ചി​ത​കൂ​ട്ടി കൂ​ട്ട​മാ​യി ജീ​വ​നൊ​ടു​ക്കു​ക​യും പു​രു​ഷ​ന്മാ​ര്‍ ഒ​ന്ന​ട​ങ്കം യു​ദ്ധ​ഭൂ​മി​യി​ല്‍ മ​ര​ണം വ​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ജൗ​ഹ​ര്‍. സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം നിരോധിക്കാൻ സാധ്യമല്ലെന്നു പറഞ്ഞാണു രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കിയത്.

LEAVE A REPLY