പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

0
304

പൊലീസ് തലപ്പത്ത് നിര്‍ണായക അഴിച്ചുപണി. ദക്ഷിണമേഖല എഡിജിപി സ്ഥാനത്ത് നിന്ന് ബി സന്ധ്യയെ മാറ്റി. പകരം അനില്‍കാന്തിനെ നിയമിച്ചു. സോളര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടപടി നേരിട്ട എഡിജിപി കെ.പത്മകുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാക്കി. പിണറായി സര്‍ക്കാരെത്തിയ ശേഷം വിവാദമായിരുന്ന ജിഷാവധം, നടിയെ ആക്രമിച്ച കേസ് തുടങ്ങിയവയുടെയെല്ലാം മേല്‍നോട്ടച്ചുമതല സന്ധ്യയ്ക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി താരതമ്യേന അപ്രധാന പദവിയായ പൊലീസ് ട്രെയിനിംഗ് കോളെജിന്റെ തലപ്പത്താണ് നിയമിച്ചിരിക്കുന്നത്. സ്വാഭാവിക മാറ്റമെന്നാണ് ആഭ്യന്തരവകുപ്പ് നല്‍കുന്ന വിശദീകരണം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരുന്ന അനില്‍കാന്ത് ദക്ഷിണമേഖല എഡിജിപിയാവും. മാര്‍ക്കറ്റ്ഫെഡ് എംഡിയായ എംഡിയായ എഡിജിപി കെ. പത്മകുമാറാണ് പുതിയ ട്രൻസ്പോർട്ട് കമ്മിഷണർ. കൊച്ചി റേഞ്ച് ഐജിയായിരുന്ന പി. വിജയന്‍ പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന്‍ ചുമതലയുള്ള ഐജിയാവും. പകരം വിജയ് സാഖറെയാണ് കൊച്ചി റേഞ്ച് ഐജിയാവുന്നത്.

LEAVE A REPLY