വിരാട് കോലി 2017 ലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

0
677

ഐ.സി.സി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക്​. ഈ പുരസ്കാരത്തിന് അർഹനാകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ്‍ലി. കഴിഞ്ഞ വർഷത്തെ മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും വിരാട് കോഹ്‍ലിക്കാണ്. ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിനാണ് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം. 2016 സെപ്തംബര് മുതൽ 2017 ഡിസംബർ വരെയുള്ള കാലയളവിലെ മിന്നുന്ന പ്രകടനമാണ് കൊഹ്‌ലിയെ അവാർഡിനർഹനാക്കിയത്. ടെസ്റ്റില്‍ 77.80 സ്‌ട്രൈക്ക് റേറ്റില്‍ 2203 റണ്‍സും ഏകദിനത്തില്‍ 82.63 സ്‌ട്രൈക്ക് റേറ്റില്‍ 1818 റണ്‍സും ടിട്വന്റിയില്‍ 153 സ്‌ട്രൈക്ക് റേറ്റില്‍ 299 റണ്‍സുമാണ് 2017-ല്‍ വിരാട് കോലി നേടിയത്. ടെസ്റ്റില്‍ എട്ട് സെഞ്ചുറികളും ഏകദിനത്തില്‍ ഏഴ് സെഞ്ചുറികളും കോലി പോയ വര്‍ഷം നേടിയിട്ടുണ്ട്.

LEAVE A REPLY