കമല്‍ ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്

0
360

ഉലകനായകന്‍ കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന് നടക്കും. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും അന്നുതന്നെ ആരംഭിക്കുമെന്നും കമൽ ഹാസൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. സംസ്ഥാനവ്യാപകമായി നടത്തുന്ന രാഷ്ട്രീയ യാത്രയ്ക്ക് രാമനാഥപുരത്ത് തുടക്കം കുറിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുക. സംസ്ഥാന പര്യടനം പല ഘട്ടങ്ങളായാണ് നടത്തുക. സ്വദേശമായ രാമനാഥപുരത്തുനിന്നും ആരംഭിച്ച് മധുര, ദിണ്ടിഗൽ, ശിവഗംഗ എന്നിവടങ്ങളിലെ ജനങ്ങളെ കൂടി സന്ദർശിച്ച ശേഷമായിരിക്കും ആദ്യഘട്ടം പൂർത്തിയാക്കുക. പര്യടനത്തിന്റെ ആരംഭത്തിൽത്തന്നെ രാഷ്ട്രീയ പാർട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും നയങ്ങളും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും പ്രഖ്യാപിക്കുമെന്നും കമൽ വ്യക്തമാക്കി. ജനങ്ങളുടെ ആശങ്കകളെയും ആവശ്യങ്ങളെയും പ്രതീക്ഷകളെയും അടുത്തറിയാന്‍ യാത്രയില്‍ ശ്രമിക്കും. ജനങ്ങളില്‍ കലഹമുണ്ടാക്കാനോ താരപ്രഭാവം കാട്ടുന്നതിനോ വേണ്ടിയല്ല യാത്ര നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY