ജെഡിയു ഇടതിലേക്ക്

0
170

എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു. ഒറ്റക്കെട്ടായി ഇടതുപക്ഷത്തേക്ക്‌. പാർട്ടി എൽഡിഎഫിലേക്കു പോകാൻ ആലോചിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാർ കഴിഞ്ഞ ദിവസം ഭാരവാഹിയോഗത്തെ അറിയിച്ചിരുന്നു. ജെഡിയുവിന്റെ മുന്നണിമാറ്റം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. യു.ഡി.എഫ്‌. വിട്ട്‌ എല്‍.ഡി.എഫിലേക്കു പോകാന്‍ ഇന്നലെ രാവിലെ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ കൈക്കൊണ്ട തീരുമാനം ഉച്ചയ്‌ക്ക്‌ സംസ്‌ഥാന സമിതി ശരിവച്ചു. മുന്നണിമാറ്റത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന മുൻ മന്ത്രി കെപി മോഹനനും, മനയത്ത് ചന്ദ്രനും നിലപാടു മാറ്റിയതോടെ ജെഡിയുവിൽ ഉണ്ടായിരുന്ന വലിയ പ്രതിസന്ധിയാണ് മാറിയത്. ഉടന്‍ ഒഴിവു വരുന്നതില്‍ ഒരു രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാമെന്ന് സിപിഎമ്മുമായി ധാരണയായിട്ടുണ്ട്. കേ​ന്ദ്രത്തിലെ വർഗീയ ശക്​തികളെ നേരിടാൻ മതേതര ഇടതുപാർട്ടികൾ ഒരുമിച്ച്​ നിൽക്കണമെന്നും ജെ.ഡി.യുവിനെ ഇടതുമുന്നണിയിലേക്ക്​ സ്വാഗതം ചെയ്യുന്നുവെന്നും ​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.

LEAVE A REPLY