ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ് സ്റ്റാഫ്‌ഫോർഡ് സ്വാമിശരണം ടെംപിളിൽ ജനുവരി 13 നു

0
179

ഹൂസ്റ്റൺ :കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ,ജനുവരി 13 ശനിയാഴ്ച സ്റ്റാഫ്‌ഫോർഡ് ബി എ പി സ് സ്വാമിശരണം ടെംപിളിൽ ഏകദിന കോണ്‍സുലര്‍ ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെയാണ് ക്യാംപ് നടക്കുന്നത്.

യുഎസ് പാസ്പോര്‍ട്ട് കൈവശം ഉള്ളവര്‍ ഒസിഐ കാര്‍ഡും, വിസ, റിണന്‍സിയേഷന്‍ ഓഫ് ഇന്ത്യന്‍ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകള്‍ പൂരിപ്പിച്ചു ആവശ്യമായ രേഖകള്‍ സഹിതം ക്യാമ്പില്‍ വരികയാണെങ്കില്‍ ഓഫീസര്‍മാര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫീസിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്.
ഏകദിന വിസ ക്യാമ്പില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയതായി അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷകളുമായി എത്തിയാല്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി നല്‍കുമെന്നും അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് : 713 626 2148

സ്ഥലം

BAPS Swamisaranam Temple
1150 Brand LN
Stafford TX 77477

– പി.പി. ചെറിയാന്‍

LEAVE A REPLY