ഫ്രണ്ട്സ് ഓഫ് തിരുവല്ല ക്രിസ്തുമസ് പുതു വത്സര സംഗമം – ജനുവരി 20 നു

0
179
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ജനുവരി 20നു ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ചാണ് (209, FM 1092 Rd, Stafford, TX,77477) പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്
ഹൂസ്റ്റനിൽ ഉള്ള എല്ലാ തിരുവല്ല നിവാസികളെയും  ഈ സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ അംഗങ്ങളെ പരിചയപെടുന്നതിനും  തിരുവല്ല നിവാസികൾക്കു അന്യോന്യം പരിചയം പുതുക്കുന്നതിനും ഗൃഹാതുര അനുഭവങ്ങൾ പങ്കിടുന്നതിനും അവസരം ഒരുക്കിയിരിക്കുന്ന ഈ കുടുംബ സംഗമം വിജയിപ്പിയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾ  ആരംഭിച്ചുവെന്നും ഭാരവാഹികൾ അറിയിച്ചു.
അസ്സോസിയേഷൻ പ്രസിഡന്റ് റോബിൻ ഫിലിപ്പ്  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാർത്തോമാ സഭയിലെ സീനിയർ വൈദികൻ റവ. എസ്. അലക്സാണ്ടർ   ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകും.
2018 ലേക്കുള്ള അസോസിയേഷൻ ഭാരവാഹികളെയും തദവസരത്തിൽ തിരഞ്ഞെടുക്കുന്നതാണ്.
വിവിധ കലാപരിപാടികളും ഡിന്നറും തിരുവല്ല സംഗമ സന്ധ്യയെ മികവുറ്റതാക്കി മാറ്റും.
കൂടുതൽ വിവരങ്ങൾക്ക്;
ഉമ്മൻ തോമസ് –            281- 467- 5642
റോബിൻ ഫിലിപ്പ് –       713-408-4326
ടെറിഷ് തോമസ്    –        713-449-6184
തോമസ് ഐപ്പ്      –        713-779-3300
ജോർജ് എബ്രഹാം –        281-235-8600
ജോർജ് തോമസ്-             832-279-3061
റിപ്പോർട്ട്:  ജീമോൻ റാന്നി

LEAVE A REPLY