കുടിയേറ്റ രാജ്യങ്ങൾക്കെതിരെ പരാമർശം: വിവാദവുമായി ട്രംപ് വീണ്ടും

0
198

കുടിയേറ്റക്കാർക്കെതിരായ മോശം പരാമർശവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് വീണ്ടും വിവാദത്തിൽ. ചില ‘വൃത്തികെട്ട’ രാജ്യങ്ങളിൽനിന്നുള്ളവരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ചോദിച്ച് കോൺഗ്രസിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തിൽ ട്രംപ് പൊട്ടിത്തെറിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് രാജ്യങ്ങളെ സഭ്യേതരമായ വാക്കുപയോഗിച്ച് ട്രംപ് വിശേഷിപ്പിച്ചത്. വിദേശ പൗരന്‍മാര്‍ അമേരിക്കയിലേയ്ക്കു കുടിയേറുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് അംഗങ്ങളുമായി ട്രംപ് വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. കുടിയേറ്റ പദ്ധതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന യുഎസിനെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ് പ്രസിഡന്റ്. വാഷിങ്ടനിലെ ചില രാഷ്ട്രീയ പ്രവർത്തകർ വിദേശരാജ്യങ്ങൾക്കായാണു പ്രവർത്തിക്കുന്നത്.എന്നാൽ പ്രസിഡന്റ് ട്രംപ് യുഎസിലെ ജനതയ്ക്കുവേണ്ടി നിലകൊള്ളുന്നു – വൈറ്റ് ഹൗസ് വക്താവ് രാജ് ഷാ പറഞ്ഞു.

LEAVE A REPLY