ഐഎസ്ആർഒ യുടെ ചരിത്രനേട്ടം: ഇന്ത്യയുടെ നൂറാമത് ഉപഗ്രഹം വിക്ഷേപിച്ചു

0
214

ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി.സി-40 റോക്കറ്റ് വിക്ഷേപണം വിജയം. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒ യുടെ 42–ാമതു ദൗത്യമാണിത്. പേടകത്തിലെ ചെറു ഉപഗ്രങ്ങളെല്ലാം വിജയകരമായി വേര്‍പെട്ട് ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഭൗ​മ​നി​രീ​ക്ഷ​ണ സ്​​പേ​സ്​ ക്രാ​ഫ്​​റ്റാ​യ കാ​ർ​ട്ടോ​സാ​റ്റ്​ -ര​ണ്ട്​ സീ​രീ​സ്​ കൂടാതെ 31 ഉ​പ​ഗ്ര​ഹ​ങ്ങ​ളും വിക്ഷേപിച്ചിട്ടുണ്ട്. കാ​ന​ഡ, ഫി​ൻ​ല​ൻ​ഡ്​, ഫ്രാ​ൻ​സ്, ദ​ക്ഷി​ണ കൊ​റി​യ, യു.​കെ, യു.​എ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള 28 ഉ​പ​ഗ്ര​ഹ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ ​നി​ന്നു​ള്ള ഒാ​രോ മൈ​ക്രോ, നാ​നോ ഉ​പ​ഗ്ര​ഹ​ങ്ങ​ളും ഇതിൽ ഉൾപ്പെടും.

ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി കെ ശിവന്‍ സ്ഥാനമേല്‍ക്കുന്ന ദിവസം തന്നെയാണ് ചരിത്രവിക്ഷേപണവും. കാലാവസ്ഥ നിരീക്ഷണത്തിന് സഹായകമാകുന്ന തരത്തില്‍ ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള ചിത്രങ്ങളെടുക്കുകയാണ് കാര്‍ട്ടോസാറ്റ്-2ന്റെ പ്രധാന ലക്ഷ്യം. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങളും നല്‍കാന്‍ കഴിയുന്ന മള്‍ട്ടി-സ്പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത. വിക്ഷേപണം വിജയകരമാണോ എന്ന് രണ്ടു മണിക്കൂറിനു ശേഷം ഐഎസ്ആർഒ വ്യക്തമാക്കും.

LEAVE A REPLY