ലോക കേരള സഭ: പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപോയി

0
248

പ്രതിപക്ഷ ഉപനേതാവ്​ എം.കെ. മുനീർ ലോക കേരളസഭ ബഹിഷ്​കരിച്ചു. സീറ്റ് ക്രമീകരിച്ചതില്‍ അവഗണനയെന്ന് ആരോപിച്ചാണ് അദ്ദേഹം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. മൂന്നാമത്തെ നിരയിലെ 93ാമത്തെ സീറ്റാണ്​ പ്രതിപക്ഷ ഉപനേതാവിന്​ നൽകിയത്. മുൻനിരയിൽ രാഷ്ട്രീയക്കാരായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നെന്നും പ്രമുഖരും അല്ലാത്തവരുമായ വ്യവസായികൾക്ക് പിന്നിലായി സീറ്റ് നൽകിയതാണ് ബഹിഷ്‌കരണത്തിന് കാരണമെന്നും അവർക്ക്​ പിറകിൽ താനിരുന്നാൽ കൂടെയുള്ള 18 പ്രതിനിധികൾക്കും മോശമാകുമെന്നും എം.കെ.മുനീർ പറഞ്ഞു. മുന്‍ നിരയില്‍ സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹം തിരിച്ചെത്തി.

LEAVE A REPLY