ലോക കേരളസഭക്ക്​ ഇന്ന്​ തുടക്കം

0
197

 

ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിനു നിയമസഭാ മന്ദിരത്തിൽ ഇന്നു തുടക്കമാകും. 9.30-ന് സഭയുടെ രൂപവത്കരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി പ്രഖ്യാപനം നടത്തും. തുടര്‍ന്ന് സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും. തു​ട​ര്‍ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തും. സ​ഭാ നേ​താ​വ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െൻറ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തോ​ടെ കാ​ര്യ​പ​രി​പാ​ടികൾ ആ​രം​ഭി​ക്കും. തു​ട​ര്‍ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സാ​രി​ക്കും. പ്രതിപക്ഷ നേതാവാണു സഭയുടെ ഉപനേതാവ്. ലോ​ക കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ പി.​ജെ. കു​ര്യ​ന്‍, കേ​ന്ദ്ര ടൂ​റി​സം സ​ഹ​മ​ന്ത്രി അ​ല്‍ഫോ​ൺ​സ്​ ക​ണ്ണ​ന്താ​നം, മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍, ഉ​മ്മ​ന്‍ ചാ​ണ്ടി, മു​ന്‍ കേ​ന്ദ്ര പ്ര​വാ​സ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി വ​യ​ലാ​ര്‍ ര​വി, വി​വി​ധ റീ​ജ്യ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, എ​ൻ.​ആ​ര്‍.​ഐ വ്യ​വ​സാ​യി​ക​​ള്‍, പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ വ്യ​ക്ത​മാ​ക്കും.

2.30നു നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളിൽ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങൾ, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങൾ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങൾ ആരംഭിക്കും. വൈകുന്നേരം 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ നടക്കും. നാളെ രാവിലെ മുതൽ വിവിധ മേഖലാ സമ്മേളനങ്ങൾ നടക്കും. ലോക കേരളസഭ ശനിയാഴ്ച സമാപിക്കും.

LEAVE A REPLY