ലാവ്‌ലിൻ കേസ് : പിണറായിക്ക് സുപ്രീംകോടതി നോട്ടീസ്

0
230

ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഹൈകോടതി കുറ്റവിമുക്തരാക്കിയ മൂന്നു പേർക്ക് സുപ്രീംകോടതി നോട്ടീസ്. പിണറായി വിജയന് പുറമേ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. കേസിൽ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായർ എന്നിവരുടെ അപ്പീലുകളും പരിഗണിച്ച കോടതി ഇവരുടെ വിചാരണ സ്‌റ്റേ ചെയ്യാനും ഉത്തരവിട്ടു. പി​ണ​റാ​യി അ​ട​ക്കം മൂ​ന്നു​പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈകോടതി ഉത്തരവിനെ വിവേചനപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തീരുമാനമാണ് ലാവനിലൂടെ സംസ്ഥാനത്തിന് നേരിടേണ്ടി വന്നത്.

LEAVE A REPLY