ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹം കാര്‍ട്ടോസാറ്റ്- രണ്ട്, ജനുവരി 12-ന് ഭ്രമണപഥത്തിലേക്ക്

0
198

ഐ.എസ്.ആര്‍.ഒ.യുടെ നൂറാമത്തെ ഉപഗ്രഹമായ കാർട്ടോസാറ്റ് രണ്ട് ഉൾപ്പടെ 31 ഉപഗ്രഹങ്ങൾ നാളെ ഭ്രമണപഥത്തിലേക്ക് . ശ്രീഹരിക്കോട്ടയില്‍ നിന്ന് പി. എസ്.എല്‍.വി.സി.- 40 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങളും നല്‍കാന്‍ കഴിയുന്ന മള്‍ട്ടി-സ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത. ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാം ഭാരമുണ്ട്. ഇതിനോടൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്.

LEAVE A REPLY