ഇ​യാ​ൻ ഹ്യൂ​മി​ന്​ ഹാ​ട്രി​ക്: കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം

0
245

ഇതിനായിരുന്നു കേരളം കാത്തിരുന്നത്. എട്ട് മൽസരങ്ങൾ നീണ്ട ഗോൾവരൾച്ചയ്ക്ക് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്വന്തം ഹ്യൂമേട്ടൻ ആഘോഷമായിത്തന്നെ വിരാമമിട്ടു. ഇയാന്‍ ഹ്യൂം കളം നിറഞ്ഞാടിയപ്പോള്‍ ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. മത്സരത്തിന്റെ 12, 78, 83 മിനിറ്റുകളില്‍ വലകുലുക്കി ഹാട്രിക്‌ തികച്ചാണ്‌ ഹ്യൂം ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയനായകനായത്‌. സീസണില്‍ ഇതാദ്യമായാണ്‌ ഹ്യൂം സ്‌കോര്‍ ചെയ്യുന്നത്‌. ഡൽഹിയുടെ ആശ്വാസ ഗോൾ അവരുടെ ക്യാപ്റ്റൻ പ്രീതം കോട്ടാൽ നേടി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരട്ടഗോള്‍ നേടിയാണ് ഹ്യൂം ബ്ലാസ്‌റ്റേഴ്‌സിന് കളിയില്‍ ആധിപത്യം നല്‍കിയത്.

LEAVE A REPLY