കാലിഫോർണിയയിൽ മണ്ണിടിച്ചിൽ : 17 മരണം

0
202

ദക്ഷിണ കാലിഫോര്‍ണിയയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 17 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. നൂറിലേറെ വീടുകൾ പൂര്‍ണമായും തകര്‍ന്നു. പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. 50 ലേറെ പേരെ മണ്ണിനടിയിൽ നിന്ന്​ രക്ഷിച്ചതായി സുരക്ഷാസേന അറിയിച്ചു. പ്രധാനപ്പെട്ട ഹൈവേയടക്കം കലിഫോര്‍ണിയയിലെ റോഡുകള്‍ പലതും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. മോണ്ടെസിറ്റോ, സാന്റാ ബാര്‍ബര, കാര്‍പെന്റിരിയ മേഖലകളിലാണ് കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ടം നേരിട്ടത്, റോഡുകളില്‍ ചെളിയും പാറകളും നിറയുകയും വീടുകള്‍ ചെളിയില്‍ മുങ്ങുകയും ചെയ്തു. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

LEAVE A REPLY