തൃത്താലയിൽ ഹർത്താൽ തുടങ്ങി

0
218

വി. ടി ബല്‍റാം എം.എല്‍.എക്ക്​ പിന്തുണ അർപ്പിച്ച്​ യു.ഡി.എഫ് തൃത്താല നിയോജകമണ്ഡലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ജില്ലയിലുടനീളം മണ്ഡ‍ലം അടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. എകെജിക്കെതിരായ പരാമര്‍ശത്തില്‍ എംഎല്‍എ മാപ്പുപറയും വരെ പ്രതിഷേധവും ബഹിഷ്കരണവും തുടരുമെന്ന് സിപിഎം വ്യക്തമാക്കിയതോടെ പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് തീരുമാനം. വി.ടി. ബല്‍റാം എം.എല്‍.എയ്ക്കുനേരെ ഇന്നലെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് തൃത്താലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സംഘര്‍ഷ സാധ്യത പരിഗണിച്ച് വി.ടി ബല്‍റാം എംഎല്‍എയോട് പൊതു പരിപാടികളില്‍നിന്ന് മാറിനില്‍ക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച തൃത്താലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഉദ്ഘാനത്തിനായി എത്തിയപ്പോള്‍ വിടി ബല്‍റാം എംഎല്‍എയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലും കല്ലേറും നടന്നിരുന്നു. സി.പി.എമ്മിനെ ചെറുക്കാന്‍ തൃത്താലയിലെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കു ശക്തിയുണ്ടെന്നതിനു തെളിവാണു താന്‍ കാഞ്ഞിരത്താണിയിലെ പരിപാടിയില്‍ പങ്കെടുത്തതെന്നു ബല്‍റാം പറഞ്ഞു

LEAVE A REPLY