സ്വർണക്കപ്പ് വീണ്ടും കോഴിക്കോടിന് തന്നെ

0
157

അഞ്ചുനാളത്തെ ആവേശപ്പൂരത്തിനൊടുവില്‍ കലയുടെ പത്തരമാറ്റ്‌ സ്വര്‍ണക്കപ്പ്‌ ഇത്തവണയും കോഴിക്കോടിന്‌ തന്നെ. 895 പോയന്റുമായാണ് നേട്ടം. തുടക്കംമുതല്‍ കോഴിക്കോടിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിയ പാലക്കാടിന് ഇത്തവണയും നേരിയ വ്യത്യാസത്തിന് കിരീടം നഷ്ടമായി. രണ്ട് പോയിന്റ് വ്യത്യാസത്തിനാണ് പാലക്കാടിന് കിരീടം നഷ്ടമായത്. 893 പോയിന്റാണ് പാലക്കാട് നേടിയത്. 875 പോയിേന്റാടെ മലപ്പുറം മൂന്നാമതും 865 പോയന്റോടെ കണ്ണൂര്‍ നാലാമതുമെത്തി. ആതിഥേയജില്ലയായ തൃശൂർ 864 പോയിന്റോടെ അഞ്ചാം സ്‌ഥാനത്തെത്തി. പന്ത്രണ്ടാം തവണയാണ് കോഴിക്കോടിന് കനക കിരീടം ലഭിക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും കിരീടം നേടിയ കോഴിക്കോടിനെ മുഖ്യമന്ത്രി അനുമോദിച്ചു. കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും മത്സരിക്കുകയും ചെയ്ത എല്ലാവരേയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY