സിനിമ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ല- സുപ്രീംകോടതി

0
180

തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിതല സമിതിക്കു തീരുമാനമെടുക്കാം. അതുവരെ തിയറ്റർ ഉടമകൾക്കു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. 016 നവംബറിൽ പുറപ്പെടുവിച്ച വിധി കോടതി പരിഷ്​കരിച്ചു. സിനിമ തുടങ്ങുന്നതിനു മുമ്പ്​ തിയേറ്ററുകൾക്ക്​ വേണ​െമങ്കിൽ ദേശീയഗാനം കേൾപ്പിക്കാം. എന്നാൽ ദേശീയഗാനം കേൾപ്പിക്കു​േമ്പാൾ അംഗവൈകല്യമുള്ളവർ ഒഴികെയുള്ള കാണികൾ എഴുന്നേറ്റു നിൽക്കണമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ പുതിയ ചട്ടങ്ങള്‍ നിര്‍മിക്കാന്‍ രൂപീകരിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെമെന്നും കോടതി പറഞ്ഞു. ദേശീയ ഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

LEAVE A REPLY