ഉത്തേജകമരുന്ന് : യൂസഫ് പത്താന് അഞ്ച് മാസത്തേക്ക് വിലക്ക്

0
239

ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബിസിസിഐ വിലക്കി. അഞ്ച് മാസത്തേക്കാണ് വെടിക്കെട്ട് ബാറ്റ്സ്മാനും ഓള്‍റൗണ്ടറുമായ പഠാനെ ബിസിസിഐ വിലക്കിയത്. കഴിഞ്ഞ രഞ്ജി സീസണിനിടെയാണ് പത്താൻ മരുന്നടിച്ചത്. മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് പത്രക്കുറിപ്പിലൂടെ ബോർഡ് ഇക്കാര്യം സമ്മതിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിലും പഠാന് അഞ്ച് മാസത്തേക്ക് കളിക്കാനാകില്ല. വാഡയുടെ നിരോധിത മരുന്നുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ടെര്‍ബുറ്റാലിന്‍ ആണ് പത്താന്‍ ഉപയോഗിച്ചത്. 2017 ഓഗസ്റ്റിലാണ് വിലക്ക് നിലവില്‍ വന്നത്. കളിയില്‍ കൂടുതല്‍ ഊര്‍ജം കിട്ടാനായി അല്ല ഈ ഇഞ്ചക്ഷന്‍ എടുത്തതെന്നും ശ്വാസനാളിയില്‍ അണുബാധയുണ്ടായതിനാണ് മരുന്ന് സ്വീകരിക്കേണ്ടി വന്നതെന്നുമുള്ള പഠാന്റെ വിശദീകരണം ബിസിസിഐ സ്വീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ നിരോധിത മരുന്നടിച്ച് പിടിക്കപ്പെടുന്ന രണ്ടാമത്തെ താരമാണ് പത്താൻ.

LEAVE A REPLY