സന്തോഷ് ട്രോഫി: കേരളാടീമിനെ പ്രഖ്യാപിച്ചു. നായകൻ രാഹുല്‍ വി രാജ്

0
274

ഈ മാസം ബാംഗ്ലൂരിലാരംഭിക്കുന്ന 72-ാമത് സന്തോഷ് ട്രോഫി ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്ബിഐ താരങ്ങളായ രാഹുൽ വി.രാജ് ക്യാപ്റ്റനും എസ്.സീസൻ വൈസ് ക്യാപ്റ്റനുമായുള്ള 20 അംഗ ടീമിനെയാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസനും കെഎഫ്എ ജനറൽ സെക്രട്ടറി പി.അനിൽകുമാറും ചേർന്നു പ്രഖ്യാപിച്ചത്. 20 അംഗ ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. സതീവൻ ബാലനാണ്​ മുഖ്യ പരിശീലകൻ. ജനുവരി 18ന്​ ആന്ധ്രപ്രദേശിനെതിരാണ്​ ആദ്യമത്സരം. 5 തവണ ജേതാക്കളായ കേരളത്തിന് 2005ലാണ് അവസാനമായി കീരീടം ചൂടാനായത്.
ഗോള്‍ കീപ്പര്‍മാര്‍ – മിഥുന്‍, അഖില്‍ സോമന്‍, ഹജ്മല്‍
സ്‌ട്രൈക്കേഴ്‌സ് – സജിത് പൗലോസ്, അനുരാഗ്, അഫ്ദല്‍
മിഡ്ഫീല്‍ഡര്‍മാര്‍ – ജിതിന്‍, ഷംനാസ്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന്‍.ജി, രാഹുല്‍, സീസന്‍, ശ്രീകുട്ടന്‍
ഡിഫന്‍ഡര്‍മാര്‍ – വിബിന്‍ തോമസ്, രാഹുല്‍ വി രാജ്, ശ്രീരാഗ്, ജിയാദ് ഹസ്സന്‍, ലിജോ, മുഹമ്മദ് ഷെരീഫ്, ജസ്റ്റിന്‍ ജോര്‍ജ്
14ന് രാവിലെ ടീം എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് യാത്രതിരിക്കും.

LEAVE A REPLY