ലക്ഷ്മി നായരും കൈരളിയും ബ്രിട്ടാസും….. സുനിതാ ദേവദാസ് എഴുതുന്നു

5
22126

ലോ അക്കാദമിയിലെ വിദ്യാർത്ഥി – പ്രിൻസിപ്പൽ ഏറ്റുമുട്ടൽ വിഷയത്തിൽ കൈരളി ചാനൽ എം.ഡി ജോൺ ബ്രിട്ടാസിനെ വലിച്ചിഴക്കുന്നത് സംബന്ധിച്ചു മാധ്യമപ്രവർത്തകയും, രാഷ്ട്രീയ നിരീക്ഷകയുമായ സുനിതാ ദേവദാസ് എഴുതുന്നു ..

“സര്‍ക്കാരുമായി ബന്ധപ്പെട്ട എന്തു വിഷയം ഉയര്‍ന്നു വന്നാലും നേര്‍ച്ച പോലെ ജോണ്‍ ബ്രിട്ടാസിനെ വിമര്‍ശിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ഒരു ഫാഷനായി മാറിയിരിക്കയാണ്. ഏറ്റവും ഒടുവില്‍ ലക്ഷ്മി നായര്‍ തന്‍െറ പ്രൈവറ്റ് കോളേജായ ‘‘ലോ’’ അക്കാഡമിയില്‍ കടുത്ത മനുഷ്യാവകാശ ലംഘനവും നിയമലംഘനവും നടത്തിയതിനാണ് ബ്രിട്ടാസ് വിമര്‍ശിക്കപ്പെടുന്നത്.”

സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധൈര്യമില്ലാത്തവരാണ് ഇക്കൂട്ടരെന്നു ചിലരെങ്കിലും ചിന്തിച്ചാല്‍ അതില്‍ തെറ്റു പറയാനും പറ്റില്ല.
കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചെയ്യാത്ത എന്തു കുറ്റമാണ് ബ്രിട്ടാസ് ചെയ്തത്? ബ്രിട്ടാസാണോ വിദ്യാഭ്യാസമന്ത്രി? വിമര്‍ശനത്തിനും വേണ്ടേ ഒരു ലോജിക്?

ലക്ഷ്മി നായരും കൈരളിയും ബ്രിട്ടാസും – ലെഫ്റ്റില്‍ ക്ളിക്കു ചെയ്യുമ്പോള്‍ റൈറ്റില്‍ ഓപ്പണ്‍ ആവുന്നവരറിയാന്‍

1. ലക്ഷ്മി നായര്‍ നടത്തുന്ന പാചകപരിപാടിയുടെ പ്രൊഡ്യൂസര്‍ സഖാവ് എം എ ബേബിയുടെ ഭാര്യയാണ്. ബ്രിട്ടാസ് കൈരളിയില്‍ ചാര്‍ജെടുക്കുന്നതിനും മുമ്പാണ് ഇതിന്‍െറ ആരംഭം. വനിതയിലും മനോരമയിലുമൊക്കെ അവര്‍ ഇടക്കിടക്ക് പാചകക്കുറിപ്പുമായി പ്രത്യക്ഷപ്പെടാറുമുണ്ട്. കൈരളിയുടെ എക്സ്ക്ളൂസീവ് പാചകമല്ല അത്.

2. ജോണ്‍ ബ്രിട്ടാസ് എല്‍ എല്‍ ബിക്കു ചേരുന്നത് ഏഷ്യാനെറ്റില്‍ ജോലി ചെയ്യുമ്പോഴാണ്. മുന്നു വര്‍ഷം പഠിച്ചതില്‍ രണ്ടു വര്‍ഷവും ഏഷ്യാനെറ്റിലായിരുന്നു ജോലി. പഠിക്കാന്‍ ചേരുമ്പോള്‍ ലക്ഷ്മി നായരായിരുന്നില്ല പ്രിന്‍സിപ്പല്‍. ക്വാളിഫൈയിങ് പരീക്ഷ ഉയര്‍ന്ന മാര്‍ക്കോടെ പാസായാണ് ബ്രിട്ടാസിന് അക്കാദമിയില്‍ അഡ്മിഷന്‍ ലഭിക്കുന്നത്. അല്ലാതെ ലെഫ്റ്റില്‍ നിന്നും നോക്കുമ്പോള്‍ കാണുന്ന പോലെയല്ല. കൂടാതെ ഒരു ആവറേജ് വിദ്യാര്‍ത്ഥിക്കു ലഭിക്കുന്ന ഇന്‍േറണല്‍ മാര്‍ക്കു മാത്രമാണ് അക്കാദമി ബ്രിട്ടാസിനു നല്‍കിയത്. എല്ലാവര്‍ക്കും കൊടുത്തതിനേക്കാള്‍ കുറവ്.
ബ്രിട്ടാസ് ഫൈനല്‍ എക്സാം എഴുതിയിട്ടുമില്ല. അതിനാല്‍ എല്‍ എല്‍ ബി കയ്യിലുമില്ല.

3. ലോ അക്കാദമിയില്‍ പഠിച്ച , പഠിക്കുന്ന പല രാഷ്ട്രീയക്കാരുടേയും അറ്റന്‍ഡന്‍സുമായി ഒത്തു നോക്കിയാലറിയാം ബ്രിട്ടാസിന്‍െറ അറ്റന്‍ഡന്‍സ്. അത് എത്രയോ ഭേദമാണ്. അരഡസണ്‍ ക്ളാസു പോലും അറ്റന്‍ഡു ചെയ്യാത്ത രാഷ്ട്രീയക്കാര്‍ക്കും എല്‍ എല്‍ ബി ലഭിച്ചിട്ടുണ്ട്. ലഭിക്കുന്നുണ്ട്.

4. ജോണ്‍ ബ്രിട്ടാസ് കോളേജില്‍ പഠിച്ചു റാങ്കു വാങ്ങിച്ചപ്പോഴൊന്നും ലക്ഷ്മി നായരായിരുന്നില്ല കാലിക്കറ്റ് വിസി. പഠനമികവുതന്നെയാണ് റാങ്കിന്‍െറ അടിസ്ഥാനം.

5. ഒരു ചാനലിലും അവതാരകയാവാന്‍ സ്വഭാവസര്‍ട്ടീഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. അതിനാല്‍ തന്നെ ലക്ഷ്മിയുടെ കോളേജിലെ പെരുമാറ്റം കൈരളിയുടെ വിഷയമല്ല.

6. ലക്ഷ്മി നായരുടെ പത്രസമ്മേളനം ലൈവ് നല്‍കിയപ്പോള്‍ ഈ പറയുന്ന ബ്രിട്ടാസ് ഡല്‍ഹിയിലായിരുന്നു. വാര്‍ത്തയൂടെ പ്രാധാന്യമനുസരിച്ച് വാര്‍ത്താ വിഭാഗമാണ് വാര്‍ത്തകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത്. ന്യൂസ് ഡയറക്ടറും എക്സിക്യൂട്ടുവ് എഡിറ്ററുമൊക്കെയാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ചാനലിലെ പാചകം മുതല്‍ സെക്യൂരിറ്റി പണി വരെ മാനേജിങ് എഡിറ്ററല്ല ചെയ്യുന്നത് എന്നു ചുരുക്കം.
ഇന്ന് വി എസിന്‍െറ ലൈവും പീപ്പിള്‍ കൊടുത്തിരുന്നു. തങ്ങളുടെ ചാനലില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെ പത്രസമ്മേളനം ചാനല്‍ കൊടുക്കാതിരിക്കുമെന്നു കരുതുന്നവരാണ് അത്രമേല്‍ നിഷ്കളങ്കര്‍.

7. വിദ്യാര്‍ത്ഥി സമരത്തിന് ചാനല്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലായെന്നാണെങ്കില്‍ അത് വാര്‍ത്താവിഭാഗം തലവന്‍മാരുടെ ശ്രദ്ധയില്‍പെടുത്തുക.

8. ലക്ഷ്മി നായര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ അവര്‍ ഏറ്റുവാങ്ങും. ചാനലിനെ അവരുടെ കൂടെ കെട്ടാനുള്ള നീക്കം ദുരൂഹമാണ്.

9. ഗെയില്‍ ട്രെഡ്വെല്ലിന്‍െറ അഭിമുഖവും ഫാരിസിന്‍െറ അഭിമുഖവും ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചെയ്ത വ്യക്തിക്ക് അഭിമാനിക്കാവുന്നതാണ്.

10. ജോണ്‍ ബ്രിട്ടാസ് സ്ത്രീകളോട് മാന്യമായും അന്തസോടെയും പെരുമാറുകയും തൊഴിലിന്‍െറ മാന്യത സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നിരിക്കെ വാര്‍ത്തയെന്ന പേരില്‍ എഴുതുന്ന പരദൂഷണങ്ങള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടും പടവും നല്‍കുന്നത് നല്ല ഉദ്ദേശത്തോടെയല്ളെന്ന് വ്യക്തം. മഹാനായ തിരുനെല്ലൂര്‍ കരുണാകരന്‍െറ ആത്മാവു പോലും ഇത്തരം പത്രപ്രവര്‍ത്തന രീതിയോട് വിയോജിപ്പു പുലര്‍ത്തുന്നുണ്ടാവും.

11. എന്തു വിവാദം ഉയര്‍ന്നാലും ഉടന്‍ പൊങ്ങി വരുന്നതാണ് ബ്രിട്ടാസ്,ഷ്യാനെറ്റില്‍ ജോലി ചെയ്തെന്ന പരാതി. വിഭ്യാസമ്പന്നനായ ഒരു വ്യക്തിക്ക് ഇഷ്ടമുള്ള തൊഴില്‍ സ്വീകരിക്കാനും കൂടി സ്വാതന്ത്ര്യം നല്‍കുന്നതാണ് നമ്മുടെ ജനാധിപത്യം. അതു ബ്രിട്ടാസിനു മാത്രം ഇല്ലാതാവുന്നത് എങ്ങനെ? ഏഷ്യാനെറ്റില്‍ തുടര്‍ന്നാല്‍ കിട്ടുമായിരുന്ന ഉയര്‍ന്ന സാമ്പത്തിക നേട്ടങ്ങള്‍ വേണ്ടെന്നു വച്ചിട്ടാണ് ബ്രിട്ടാസ് കൈരളിയില്‍ തിരിച്ചത്തെുന്നതും.

12. കൈരളി പാര്‍ട്ടി ചാനലല്ല എന്നത് ബ്രിട്ടാസടക്കമുള്ളവര്‍ പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്. കൈരളി പാര്‍ട്ടി ചാനലായിരുന്നെങ്കില്‍ പാര്‍ട്ടിയെ പ്രതികൂട്ടിലാക്കാന്‍ എളുപ്പമായിരുന്നുവെന്നു കരുതുന്ന പാര്‍ട്ടി ശത്രുക്കളാണ് കൈരളി പാര്‍ട്ടി ചാനല്‍ എന്ന പ്രൊപ്പഗാണ്ട നടത്തുന്നത്.

13. 90 ശതമാനം ചാനലുകളും സാമ്പത്തിക നഷ്ടത്തിലേക്കു കൂപ്പു കുത്തുമ്പോള്‍ ഒരു ചാനല്‍ നടത്തിപ്പ് അത്ര എളുപ്പമുള്ള കാര്യമല്ല. ബ്രിട്ടാസിനോടുള്ള പ്രത്യേക സ്നേഹം കൊണ്ടൊന്നുമല്ല അദ്ദേഹത്തെ കൈരളിയിലേക്കു തിരിച്ചു കൊണ്ടു വന്നത്. ചാനല്‍ നഷ്ടത്തിലാവാതെ എങ്ങനേയും പിടിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനു മിടുക്കുണ്ടെന്നു തിരിച്ചറിഞ്ഞു തന്നെയാണ്. അത്തരത്തില്‍ ചാനലിനെ ലാഭകരമായി നിലനില്‍ത്താനുള്ള ഒരു എന്‍റര്‍ടെയിന്‍റ്മെന്‍ര്‍് പ്രോഗാമാണ് ജെ ബി ജംഗ്ഷന്‍. ബുദ്ധിജീവികള്‍ ഇതു കണ്ടു ബി പി കൂട്ടേണ്ട. നിങ്ങളുടെ ആരുടേയും ഐക്യു ലെവല്‍ ഉയര്‍ത്താനുദ്ദേശിച്ചിട്ടുള്ളതല്ല അത്.

14. മാധ്യമ ഉപദേഷ്ടാവ് എന്ന നിലയില്‍ ഒരു പ്രതിഫലവും ബ്രിട്ടാസ് പറ്റുന്നില്ല. മുഖ്യമന്രതി കേരളത്തിനു പുറത്തു പോകുമ്പോള്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം അദ്ദേഹത്തെ അനുഗമിക്കലാണ് ജോലി. കഴിഞ്ഞ ദുബായ് ട്രിപ്പില്‍ ബ്രിട്ടാസ് സര്‍ക്കാര്‍ ചെലവിലല്ല പോയത്. സ്വന്തം ചെലവിലാണ്.

15. മുഖ്യമന്ത്രിക്കു എല്ലാ വിഷയങ്ങളിലും സ്വന്തം തീരുമാനമെടുക്കാന്‍ കെല്‍പ്പുണ്ട്.

16. ബ്രിട്ടാസ് കൈരളിയുടെ എംഡിയായപ്പോള്‍ മുതല്‍ ഒരു കൂട്ടം- അതില്‍ സിപി എംകാരുണ്ട്, സി പി ഐക്കാരുണ്ട്, പത്രപ്രവര്‍ത്തകരുണ്ട്…. വിദ്വേഷപ്രചാരണം തുടങ്ങിയതാണ്. കഴിവുള്ളവര്‍, വിദ്യാഭ്യാസമുള്ളവര്‍ , മിടുക്കുള്ളവര്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കും. അംഗീകരിക്കാതിരുന്നിട്ട് എന്തു കാര്യം?

ഇതില്‍ പറഞ്ഞ ഏതെങ്കിലും കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ലോ അക്കാദമിയിലോ ബ്രിട്ടാസ് പഠിച്ച മറ്റു സ്ഥാപനങ്ങളിലോ പോയി രേഖകള്‍ നോക്കുക.
അല്ളെങ്കില്‍ ബ്രിട്ടാസ് കൈരളിയിലുണ്ട്. നേരിട്ടു ചെല്ലുക.

ഏഷണിയും നുണയും വാര്‍ത്തയായി പ്രചരിപ്പിക്കുന്നതിന്‍െറയൊക്കെ കാലം കഴിഞ്ഞു ലെഫ്റ്റെന്നു പറഞ്ഞു റൈറ്റിലേക്കു ക്ളിക്കുന്നവരേ…

ലക്ഷ്മിയെ വിചാരണ ചെയ്യുക… അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുക. അല്ലാതെ അതിന്‍െറ മറവില്‍ ഒരു ചാനല്‍ തകര്‍ക്കാന്‍ നോക്കരുത്. വ്യക്തിഹത്യ നടത്തരുത്.

 

5 COMMENTS

  1. സുനിതാ ദേവദാസ് .. ഹ ഹ സഖാവ് സുനിതാ ദേവദാസ് എന്ന് പറയൂ..

  2. കൈരളിയെ പൊക്കുന്നത് മയത്തിൽ വേണം . കൈരളി പീപ്പിൾ പാർട്ടി ചാനൽ ആണെന്ന് എന്നതിന് അവിടത്തെ നിയമനങ്ങളിൽ പാർട്ടി ഇടപെട്ടതിനു തെളിവുകൾ ഉണ്ട് , ബ്രിട്ടാസ് വന്നതും പോയതും പാർട്ടി ഇടപെട്ട് നടത്തിയ നീക്കങ്ങൾ

  3. channalil rate koottanano ee sthreeyude blue film levelilulla showkal kanichathu?? 200 kilo (ee muthikkiyude charvi) irachi oru kutti kuppayathil thiruki vellathilittu chnanalil kanichano chanal labhakaramakkunnathu . onnu po pennum pille. E muthukkiyodu poyi valla “mallu Aunty film lum abhinayikkan para

LEAVE A REPLY