ആശുപത്രിയുടെ അനാസ്ഥ: ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചു

0
230

തലശേരി ജനറല്‍ ആശുപത്രിയില്‍ പൂർണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും ചികിത്​സ കിട്ടാതെ മരിച്ചു. കൂത്തു പറമ്പ്​ മാങ്ങാട്ടിടം മനോജി​​െൻറ ഭാര്യ സി.രമ്യയാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് രമ്യ മരിച്ചത്. മതിയായ ചികില്‍സ കിട്ടാതെയാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡോക്ടറെ തടഞ്ഞു. പ്രസവ വാർഡിലെ ജീവനക്കാർ രാത്രിയിലുടനീളം മൊബെൽ ഫോണിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. രാത്രി രണ്ടു വരെ രമ്യ ആരോഗ്യവതിയായിരുന്നെന്നും 2.20ന് പെട്ടെന്നു മരണം സംഭവിക്കുകയായിരുന്നെന്നുമാണ് ആശുപ്രത്രി അധികൃതർ പറയുന്നത്. ആശുപത്രിയിൽ ഉണ്ടായ ബഹളത്തെ തുടർന്ന് എഎൻ ഷംസീർ എംഎൽഎ സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തിയ ശേഷമാണ് പ്രശ്നം പരിഹരിച്ചത്. സംഭവം എ.എൻ.ഷംസീർ എംഎൽഎ മന്ത്രി കെ.കെ. ശൈലജയുടെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്നു മന്ത്രി ആശുപത്രി അധികൃതരിൽനിന്നു റിപ്പോർട്ടു തേടി. റിപ്പോർട്ടു കിട്ടിയശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

LEAVE A REPLY