രജനികാന്തിന്റെ രാഷ്ട്രീയ നിലപാട് ഡിസംബർ 31 ന് പ്രഖ്യാപിക്കും

0
243

ചെന്നൈയിലെ കോടമ്പാക്കത്ത് വിളിച്ചു ചേർത്ത ആരാധക സംഗമത്തിൽ രജനികാന്ത് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. ദൈവം സഹായിച്ചാൽ താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ താത്പര്യം മാധ്യമങ്ങള്‍ക്കാണെന്നും പ്രസംഗത്തിനിടെ രജനി പറഞ്ഞു. ഡിസംബർ 26 മുതൽ 31 വരെ ആരാധകരുമായി കൂടിക്കാഴ്ചയ്ക്കു മാറ്റിവച്ചിരിക്കുകയാണ് രജനികാന്ത്. ഞാന്‍ രാഷ്ട്രീയത്തില്‍ പുതുതല്ല. ഞാന്‍ രാഷ്ട്രീയത്തില്‍ എത്താന്‍ വൈകുകയായിരുന്നു. യുദ്ധത്തിന് ഇറങ്ങുകയാണെങ്കിൽ വിജയിക്കണം. അതിനു തന്ത്രങ്ങൾ ആവശ്യമാണ്. കൃത്യമായ രാഷ്ട്രീയ പ്രവേശനമുന്നൊരുക്കത്തോടെയാണ് രജനി കോടാമ്പക്കത്ത്‌ തന്റെ ആരാധകരെ അഭിസംബോധന ചെയ്തതെന്ന് വ്യക്തമാക്കുന്നതായിരുന്നു വാക്കുകൾ.

LEAVE A REPLY