സുധ നാരായണൻ നിര്യാതയായി

0
323

ന്യുജേഴ്‌സി: ന്യൂജേഴ്‌സിയിലെ സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്ന  സുധ നാരായണൻ (50) ഡിസംബർ 23, ശനിയാഴ്ച ന്യൂജേഴ്‌സിയിലെ മോൺമൗത്  ജംഗ്ഷനിൽ  നിര്യാതയായി.
 
പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ സ്ഥാപക അംഗമായിരുന്നു സുധ. സംഘടനയുടെ തുടക്കം മുതൽ അതിന്റെ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുക്കുകയും,  വിഷു  പരിപാടികളുടെ  ചെയർപേഴ്സൺ ആയി പല വട്ടം മികച്ച സേവനം നടത്തുകയും ചെയ്ത സുധയുടെ വിയോഗം അതീവ  ദുഖമുളവാക്കുന്നതാണെന്നു നാമം  ചെയർമാൻ  മാധവൻ ബി നായർ പറഞ്ഞു.
പ്രേം നാരായണൻ ആണ് ഭർത്താവ്. രാഹുൽ, സ്നേഹ എന്നിവരാണ് മക്കൾ.
 
സംസ്കാരം ഡിസംബർ 26ന്  ഈസ്റ്റ് ബ്രൺസ്‌വിക്കിലുള്ള ഹോളി ക്രോസ്സ്  സിമെട്രിയിൽ  ഉച്ചയ്ക്ക് 2ന് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വിനീത നായർ 

LEAVE A REPLY