ഏകദിനത്തിൽ രോഹിത് ശർമയ്ക്ക് മൂന്നാം ഇരട്ട സെഞ്ചുറി

0
299

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ച്വുറി. ഏകദിന ക്രിക്കറ്റിലെ അത്യപൂർവമായ ഡബിൾ സെഞ്ച്വറിയിൽ ആദ്യമായി ട്രിപ്പിൾ തികച്ചതി​​​​​െൻറ റെക്കോർഡ്​ ഇനി ആർക്കും തിരുത്താനാവില്ല. മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ സ്കോർബോർഡിൽ ചേർത്തത് നാലു വിക്കറ്റ് നഷ്ടത്തിൽ 392 റൺസ്. 153 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ 13 ബൗണ്ടറികളുടെയും 12 സിക്‌സുകളുടെയും അകമ്പടിയോടെ 208 റണ്‍സാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗ് ആരംഭിച്ച ശിഖരന്‍ ധവാന്‍ 68 റണ്‍സാണ് നേടിയത്.

LEAVE A REPLY