ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ച സഹോദരപുത്രനെ കാണാനെത്തിയ പിതൃസഹോദരന്‍ കുഴഞ്ഞുവീണു മരിച്ചു

0
376

ജിദ്ദ: ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ച സഹോദര പുത്രനെ കാണാനെത്തിയ പിതൃസഹോദരന്‍ കുഴഞ്ഞുവീണു മരിച്ചു. ഷറഫിയയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന പെരിന്തല്‍മണ്ണ ഉച്ചാരക്കടവ് സ്വദേശി സല്‍മാന്‍ (24) ഹൃദായാഘാതം മൂലം നിര്യാതനായി. മരണ വിവരം അറിഞ്ഞെത്തിയ പിതൃസഹോദരന്‍ ഉമര്‍ (51) മൃതദേഹം കണ്ടശേഷം പ്രാര്‍ഥന ചടങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു.

ഉച്ചാരക്കടവ് ചക്കുപുരക്കല്‍ മാനു എന്ന മുഹമ്മദിന്റെ മകനാണ് സല്‍മാന്‍. നിക്കാഹ് കഴിഞ്ഞു തിരിച്ചെത്തിയ സല്‍മാന്‍ വിവാഹ സല്‍ക്കാരത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ജിദ്ദയില്‍ ജോലി ചെയ്യുന്ന കുഞ്ഞുട്ടിയും മക്കയില്‍ ജോലി ചെയ്യുന്ന ബഷീറും സഹോദരങ്ങളാണ്.

സല്‍മാന്റെ പിതൃസഹോദരനായ ഉച്ചാരക്കടവ് ചക്കുപുരക്കല്‍ ഉമ്മര്‍ ജിദ്ദ ഷറഫിയയില്‍ തയ്യല്‍ ജോലിക്കാരനായിരുന്നു. സഹോദരങ്ങളായ അലി, അബൂബക്കര്‍ എന്നിവരും ജിദ്ദയിലുണ്ട്.

മൃതദേഹങ്ങള്‍ മഹ്ജര്‍ കിംഗ് അബ്ദുള്‍ അസീസ് മോര്‍ച്ചറിയില്‍. നടപടി ക്രമങ്ങള്‍ക്കു ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

LEAVE A REPLY