ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം: നിലപാട് വ്യക്തമാക്കി ഇന്ത്യ.

0
247

ഇസ്രയേൽ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസ് തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. ഈ വിഷയത്തില്‍ ഇന്ത്യയുടേത് സ്വതന്ത്രമായ നിലപാടാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യയുടെ പ്രതികരണം തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോഴായിരുന്നു നിലപാട് പ്രഖ്യാപനം. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു. ടെല്‍ അവീവിലുള്ള യുഎസ് എംബസി ജറുസലേമിലേക്കു മാറ്റിസ്ഥാപിക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു. അതേസമയം അമേരിക്കന്‍ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ എംബസി ജറുസലേമിലേക്ക് മാറ്റണമെന്നാവശ്യവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തത്തിയിരുന്നു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

LEAVE A REPLY